ആദ്യ സിനിമയ്ക്ക് ശേഷം കാണാന്‍ ഭംഗിയില്ലാത്തത് കൊണ്ട് നല്ല സിനിമകള്‍ ലഭിച്ചില്ല ; അല്ലു അര്‍ജുന്‍

google news
allu arjun

 'ആര്യ' സിനിമ റിലീസ് ചെയ്ത് 20 വര്‍ഷം പിന്നിട്ട വേളയില്‍ ആദ്യ സിനിമയ്ക്ക് ശേഷം കാണാന്‍ ഭംഗിയില്ലാത്തത് കൊണ്ട് നല്ല സിനിമകള്‍ ലഭിച്ചില്ലെന്ന് പറയുകയാണ് അല്ലു അര്‍ജുന്‍.
'ആദ്യസിനിമ 'ഗംഗോത്രി' ഹിറ്റായിരുന്നു. പക്ഷേ എന്നെ കാണാന്‍ അത്ര ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും പിന്നെ തേടി വന്നില്ല. ആ ചിത്രം ഒരു ബ്ലോക്ക്ബസ്റ്റര്‍ ആയിരുന്നെങ്കിലും ഒരു കലാകാരനെന്ന നിലയില്‍ സ്വയം അടയാളപ്പെടുത്താന്‍ കഴിയാതിരുന്നത് എന്റെ പരാജയമാണ്' അല്ലു അര്‍ജുന്‍ പറഞ്ഞു. ഗംഗോത്രി റിലീസിന് ശേഷം ഹൈദരാബാദിലെ ആര്‍.ടി.സി ക്രോസ് റോഡില്‍ പുതിയ സിനിമകളും കണ്ട് കറങ്ങിനടക്കും. ഇതിനിടയില്‍ തിരക്കഥകള്‍ കേള്‍ക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും ശരിയായില്ലെന്നും അല്ലു അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.
'ഒരു മാസത്തിനുശേഷം നടനും സുഹൃത്തുമായ തരുണിനൊപ്പം ദില്‍ എന്ന നിതിന്‍ നായകനായ ചിത്രം കാണാന്‍ പോയിരുന്നു. അവിടെവെച്ചാണ് സുകുമാര്‍ എന്ന നവാ?ഗത സംവിധായകന്‍ ആര്യ എന്ന ചിത്രത്തിനായി എന്നെ സമീപിച്ചത്. ആര്യ സുകുമാറിന്റെ ആദ്യചിത്രമായിരുന്നെങ്കിലും ആ തിരക്കഥയില്‍ അദ്ദേഹം എഴുതിവെച്ചിരിക്കുന്നത് എന്നെ വല്ലാതെ ആകര്‍ഷിച്ചു. അമ്മാവനായ ചിരഞ്ജീവിയും ആ തിരക്കഥ കേട്ടിരുന്നു. ആര്യയുടെ 125ാം ദിനാഘോഷവേളയില്‍ ചിരഞ്ജീവിയില്‍നിന്ന് ആദരമേറ്റുവാങ്ങാനുമായി. രവി തേജ നായകനായ ഇഡിയറ്റ് എന്ന ചിത്രം കണ്ടപ്പോള്‍ അതുപോലൊന്ന് ചെയ്യണമെന്ന് വളരെയേറെ ആഗ്രഹിച്ചിരുന്നു. 'എന്റെ ഇഡിയറ്റാ'ണ് ആര്യ. നന്നായി നൃത്തം ചെയ്യാനാവുമെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. അത് തെളിയിക്കാന്‍ ഒരവസരമാണ് വേണ്ടിയിരുന്നത്. തകധിമി തോം എന്ന ?ഗാനത്തിലൂടെ അത് ഞാന്‍ തെളിയിച്ചു' അല്ലു അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

Tags