മക്കള്‍ അനിമല്‍ കണ്ട ശേഷം തന്നോട് കാണണ്ട എന്ന് പറഞ്ഞു ; ഖുശ്ബു

khusboo

ഹിറ്റ് ചിത്രം അനിമലിനെതിരെ നടി ഖുശ്ബു സുന്ദര്‍. താന്‍ ഇതുവരെ സിനിമ കണ്ടിട്ടില്ലെന്നും സ്ത്രീവിരുദ്ധമായ ഉള്ളടക്കത്തെ സമൂഹം ഇപ്പോഴും സ്വീകരിക്കുന്നതില്‍ ഭയമുണ്ടെന്നും നടി പറഞ്ഞു. തന്റെ മക്കള്‍ അനിമല്‍ കണ്ട ശേഷം എന്നോട് ചിത്രം കാണണ്ട എന്ന് പറഞ്ഞുവെന്നും നടി കൂട്ടിച്ചേര്‍ത്തു. ഒരു കോണ്‍ക്ലേവ് പ്രോഗ്രാമിലായിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍.
'സ്ത്രീകള്‍ക്ക് വേണ്ട ലിംഗസമത്വവും ബഹുമാനത്തെയും കുറിച്ച് സംസാരിക്കുമ്പോള്‍ അനിമല്‍ പോലൊരു ചിത്രത്തിന് ആളുകള്‍ നല്‍കുന്ന സ്വീകാര്യത അത്ഭുതപ്പെടുത്തുന്നു. ഭൂരിഭാഗം ചെറുപ്പക്കാരും വിദ്യാഭ്യാസമുള്ള പുരുഷന്മാരുമാണ് ഈ സിനിമയെ ഇത്രയും മഹത്വവത്കരിക്കുന്നത്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിയിരിക്കുന്നത്. എന്റെ മക്കളെ ഞാന്‍ ആ സിനിമ കാണാന്‍ അനുവദിച്ചിരുന്നില്ല, പക്ഷേ അവര്‍ക്ക് ഇതില്‍ എന്താണ് ഇത്രയും പറയാന്‍ മാത്രമുള്ളത് എന്നറിയാന്‍ പോയി കണ്ടു. സിനിമ കണ്ട ശേഷം അവര്‍ എന്റെ അടുത്ത വന്ന് പറഞ്ഞു അമ്മ ദയവ് ചെയ്ത് ആ സിനിമ കാണരുതെന്ന്.' ഖുശ്ബു പറഞ്ഞു.

ലിംഗസമത്വവും സ്ത്രീകളോടുള്ള ബഹുമാനവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കവെയാണ് ഖുശ്ബു ഈ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. റിലീസിന് ശേഷം ഒരുപാട് വിമര്‍ശനങ്ങള്‍ ലഭിച്ച ചിത്രമായിരുന്നു 'അനിമല്‍'. എങ്കിലും ഒട്ടനവധി പ്രേക്ഷകര്‍ തിയേറ്ററില്‍ തന്നെ പോയി ചിത്രം കാണുകയും കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ സിനിമയായി മാറുകയായിരുന്നു. 900 കോടിയിലധികം രൂപയാണ് ചിത്രം ആഗോളതലത്തില്‍ നേടിയത്.

Tags