രശ്മികക്ക് പുറകെ ഡീപ് ഫെയ്ക്കിന് ഇരയായി നോറാ ഫത്തേഹിയും

nora

നടിമാരുടെ ഡീപ് ഫെയ്ക്ക് വീഡിയോ പുറത്ത് വരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. നടിമാരായ രശ്മിക മന്ദാന, ആലിയ ഭട്ട്, കജോള്‍, കത്രീന കൈഫ് എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇതില്‍ രശ്മികയുടെ വ്യാജ വീഡിയോ നിര്‍മിച്ച പ്രധാനപ്രതി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് നടി നോറാ ഫത്തേഹിയും ഡീപ് ഫെയ്ക്ക് വീഡിയോക്ക് ഇരയായിരിക്കുകയാണ്.

ഡീപ് ഫെയ്ക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച, നോറാ ഫത്തേഹിയുടെ രൂപമുളള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നത്. ഒരു ക്ലോത്തിങ് ബ്രാന്‍ഡിന്റെ പരസ്യമാണ് നോറയുടെ മോര്‍ഫ് ചെയ്ത ചിത്രമുപയോഗിച്ച് നിര്‍മിച്ചിരിക്കുന്നത്. നോറ തന്നെയാണ് ഇക്കാര്യം തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി പുറംലോകത്തെ അറിയിച്ചത്. ഇത് താന്‍ അല്ലെന്നും കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും നോറ തന്നെയാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്. 
കഴിഞ്ഞ നവംബറിലാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചത്.

Tags