രശ്മികയ്ക്ക് പിന്നാലെ ആലിയ ഭട്ടിന്റെയും ഡീപ് ഫേക്ക് വീഡിയോ ; അന്വേഷണം ഊര്‍ജ്ജിതമാക്കി
Nov 28, 2023, 07:11 IST
നടി രശ്മികയുടേതെന്ന പേരില്‍ ഡീപ് ഫേക്ക് വീഡിയോ പുറത്തിറങ്ങിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ഡീപ് ഫേക്ക് വീഡിയോ പുറത്ത്.
പൊലീസ് അന്വേഷണം തുടങ്ങി. നേരത്തെ രശ്മികയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര ഐടി മന്ത്രാലയം ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കേന്ദ്ര ഐടിമന്ത്രി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഇക്കാര്യത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്.