തഗ് ലൈഫിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം കമല്‍ സേനാപതിയാകാന്‍ യുഎസിലേക്ക്

kamal

ശങ്കറിനൊപ്പമുള്ള ഇന്ത്യന്‍ 2, മണിരത്‌നത്തിന്റെ തഗ് ലൈഫ് എന്നീ സിനിമകളില്‍ ഒരേസമയം വര്‍ക്ക് ചെയ്യുകയാണ് കമല്‍ഹാസന്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യന്‍ 2ന്റെ ചെന്നൈ ഷെഡ്യൂള്‍ തീര്‍ത്ത ശേഷം താരം തഗ് ലൈഫില്‍ ജോയിന്‍ ചെയ്തത്. ഇപ്പോഴിതാ തഗ് ലൈഫിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം കമല്‍ യുഎസിലേക്ക് തിരിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ 2ന്റെ അടുത്ത ഷെഡ്യൂളില്‍ അഭിനയിക്കുന്നതിനായാണ് താരം യുഎസിലേക്ക് തിരിച്ചത്. കമല്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.


കമല്‍ഹാസനും ശങ്കറും ഒരേസമയം 'ഇന്ത്യന്‍ 2'വും ഇന്ത്യന്‍ 3'യും ചിത്രീകരിക്കാന്‍ തീരുമാനിച്ചതായി അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഇരു സിനിമകളുടെയും ചിത്രീകരണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ചില പ്രധാന രംഗങ്ങളും രണ്ട് പാട്ടുകളുമാണ് ചിത്രീകരിക്കാനുള്ളത്. ഇരു സിനിമകളുടെയും ചിത്രീകരണം ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് സൂചന.

'ഇന്ത്യന്‍ 2' 2024 ഏപ്രിലില്‍ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'ഇന്ത്യന്‍ 3' 2024 അവസാനത്തോടെ പുറത്തിറങ്ങും എന്നാണ് വിവരം.

Tags