ഷാരൂഖിനൊപ്പം സിനിമ ചെയ്യാന്‍ ഭയം ; അനുരാഗ് കശ്യപ്

sharukh

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ കുറിച്ച് അനുരാഗ് കശ്യപ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഷാരൂഖിന്റെ കരിയറിനെ അഭിനന്ദിച്ച നടന്‍ അദ്ദേഹവുമായി ഒരു സിനിമ ചെയ്യില്ല എന്നാണ് പറഞ്ഞത്.
ഒരിക്കല്‍ ഷാരൂഖിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. എന്നാല്‍ ഇപ്പോള്‍ നടന്റെ ആരാധകരെ എനിക്ക് ഭയമാണെന്നും ആരാധകര്‍ കാരണം അഭിനേതാക്കള്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നുവെന്നും ഒരഭിമുഖത്തില്‍ അനുരാഗ് കശ്യപ് പറഞ്ഞു.
'സമൂഹ മാധ്യമങ്ങളുടെ ശക്തമായ സ്വാധീനമുള്ള ഈ കാലത്ത് വലിയ താരങ്ങള്‍ക്കുള്ള ആരാധകവൃന്ദം എന്നെ ഭയപ്പെടുത്തുന്നു. ആരാധകര്‍ കാരണം അഭിനേതാക്കള്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നു. ആരാധകര്‍ അവരില്‍ നിന്ന് ഒരേ കാര്യങ്ങള്‍ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ആരാധകര്‍ ആ പടം തന്നെ ഒഴിവാക്കുന്നു. അതിനാല്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നതില്‍ അഭിനേതാക്കള്‍ പോലും ഭയപ്പെടുന്നു' അനുരാഗ് പറഞ്ഞു.

ആരാധകര്‍ക്ക് വേണ്ടി മാത്രമല്ല തനിക്ക് വേണ്ടി കൂടെയാണ് സിനിമ നിര്‍മിക്കുന്നതെന്നും അനുരാഗ് വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഷാരൂഖിനൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് ഭയമാണ്. പത്താന്‍ താരത്തെ വച്ച് ഒരു സിനിമ ചെയ്താലുള്ള പ്രത്യാഘാതങ്ങളോ അനന്തരഫലങ്ങളോ തനിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും കശ്യപ് കൂട്ടിച്ചേര്‍ത്തു. കൂടാതെ അദ്ദേഹത്തിന്റെ ആരാധകരെ തൃപ്ത്തിപ്പെടുത്താനും കഴിയില്ല, അനുരാഗ് കൂട്ടിച്ചേര്‍ത്തു.

Tags