എ.ആര്‍. റഹ്‌മാന്‍റെ ഹോപ്പ് ഗാനം; ആടുജീവിതം പ്രൊമോഷണല്‍ സോങ് പുറത്ത്

hope song

 ആടുജീവിതത്തിനായി ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് എ.ആര്‍. റഹ്‌മാന്‍ ഒരുക്കിയ ഹോപ്പ് ഗാനം പുറത്തുവിട്ടു. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ഒരുക്കിയ ഗാനമാണ് പുറത്തുവിട്ടത് . മനുഷ്യനെ മുന്നോട്ട് നയിക്കുന്ന പ്രതീക്ഷകളെ അവതരിപ്പിക്കുന്ന ഗാനത്തിന്‍റെ കോണ്‍സെപ്റ്റും വീഡിയോ ഡയറക്ഷനും ചെയ്തിരിക്കുന്നത് ആടുജീവിതം സംവിധായകൻ ബ്ലെസി തന്നെയാണ്.


അഞ്ച് ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ഹോപ്പ് ഗാനത്തിന്‍റെ വരികൾ റഫീഖ് അഹമ്മദ്, പ്രസണ്‍ ജോഷി, വിവേക്, ജയന്ത് കൈക്കിനി, രാകേന്ദു മൗലി, എ.ആര്‍ റഹ്‌മാന്‍, റിയാഞ്ജലി എന്നിവർ ചേർന്നാണ്. എ.ആര്‍. റഹ്‌മാനും റിയാഞ്ജലിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മാര്‍ച്ച് 28 ന് തിയേറ്ററുകളില്‍ എത്തുന്ന 'ആടുജീവിത'ത്തിൽ പൃഥ്വിരാജ് സുകുമാരനും അമല പോളുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.  മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.പൃഥ്വിരാജിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാകും ആടുജീവിതമെന്നാണ് അണിയറപ്രവർത്തകരുടെ വിലയിരുത്തൽ. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍. റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്നു.

ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags