ചെങ്ങന്നൂരിൽ ‘ആടുജീവിതം’ സിനിമ പകർത്താൻ ശ്രമിച്ച ആൾ കസ്റ്റഡിയിൽ

google news
Aadujeevitham

പൃഥ്വിരാജ്  നായകനായ ബ്ലെസ്സി ചിത്രം  ‘ആടുജീവിതം’ പകർത്താൻ ശ്രമിച്ചയാൾ കസ്റ്റഡിയിൽ. സിനിമയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താനാണ് ശ്രമിച്ചത്.ഇക്കാര്യം ചൂണ്ടിക്കാട്ടി ചെങ്ങന്നൂർ സീ സിനിമാസ് തീയറ്റർ ഉടമയാണ് പൊലീസിൽ പരാതി നൽകിയത്. പ്രദർശനം നടക്കുന്നതിനിടെ സിനിമയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നാണ് പരാതി.

അതേസമയം, ദൃശ്യങ്ങൾ പകർത്തിയില്ലെന്നും വിഡിയോ കോൾ ചെയ്യുകയായിരുന്നുവെന്നും കസ്റ്റഡിയിലുള്ള ആൾ പൊലീസിന് മൊഴി നൽകിയത്.

അതിനിടെ. ‘ആടുജീവിത’ത്തിന്‍റെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകൻ ബ്ലെസി പരാതി നൽകിയിട്ടുണ്ട്. സൈബർ സെല്ലിനാണ് രേഖാമൂലം പരാതി നൽകിയത്.


ആടുജീവിതത്തെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് സംവിധായകന്‍ ബ്ലസി പ്രതികരിച്ചു. നവമാധ്യമങ്ങളിൽ അടക്കം സിനിമയുടെ വ്യാജ പതിപ്പ് ഇറക്കിയത് ഇതിന്‍റെ ഭാഗമാണ്. വലിയ അധ്വാനവും പണച്ചെലവുമുള്ള ചിത്രമാണിത്. വേദനിപ്പിക്കുന്ന നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും ബ്ലസി പറഞ്ഞു.

Tags