നടി വിദ്യാ ബാലൻ്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം

google news
vidhya balan

മുംബൈ: ബോളിവുഡ് നടി വിദ്യാ ബാലൻ്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമമെന്ന് പരാതി. നടിയുടെ പേരിൽ ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമിച്ചതായാണ് പരാതി. നടിയുടെ പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തു. 

ഫെബ്രുവരി 17, 19 തീയതികളിൽ നിരവധി പേരെ അക്കൗണ്ട് മുഖേന ജോലി വാഗ്ദാനം ചെയ്ത് സമീപിച്ചതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.