നടി സ്വാസിക വിവാഹിതയായി

google news
swasika

നടി സ്വാസികയും ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബും വിവാഹിതരായി. കുടുംബാംഗങ്ങളും സിനിമടെലിവിഷന്‍ രംഗത്തെ സഹപ്രവര്‍ത്തകരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ഇരുവരുടെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ സ്വാസിക പങ്കുവെച്ചിട്ടുണ്ട്. ഔട്ട്‌ഡോര്‍ ഡെസ്റ്റിനേഷന്‍ വിവാഹമാണെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന.

പൂജ വിജയ് എന്ന സ്വാസികയും പ്രേം ജേക്കബും ഒരുമിച്ച് സീരിയിലില്‍ അഭിനയിക്കുന്ന സമയത്താണ് സുഹൃത്തുക്കളാകുന്നത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഇരുവരുമൊത്തുള്ള റീലുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

Tags