നടി രാഖി സാവന്ത് ആശുപത്രിയില്‍

google news
rakhi

നടി രാഖി സാവന്ത് ആശുപത്രിയില്‍. ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടര്‍ന്ന് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന് ഗുരുതരമായ ഹൃദ്രോഗമാണെന്നാണ് പുറത്തുവരുന്ന വിവരം.

ആശുപത്രി കിടക്കയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെല്ലാം വൈറലാണ്. ചൊവ്വാഴ്ച രാത്രിയാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആറ് ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭ്യമല്ല. ഇതിന് മുന്‍പ് ഒരു ഓപ്പറേഷന്റെ ഭാഗമായി താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വിവാദ പ്രസ്താവനകളിലൂടെയാണ് രാഖി സാവന്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നത്. നടിയുടെ സ്വകാര്യ ജീവിതവും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവാറുണ്ട്.

Tags