ബോളിവുഡ് നടി ഷെർലിൻ ചോപ്രയുടെ പരാതിയില്‍ രാഖി സാവന്ത് അറസ്റ്റിൽ

savanth
ഷെർലിൻ ചോപ്രയാണ് ട്വിറ്ററിലൂടെ അറസ്റ്റ് വാർത്ത പുറത്തുവിട്ടത്. ഷെർലിൻ ചോപ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

നടി ഷെർലിൻ ചോപ്രയുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ സിനിമാ ടെലിവിഷൻ താരം രാഖി സാവന്ദ് അറസ്റ്റിൽ. മുംബൈയിലെ അമ്പോലി പൊലീസാണ് നടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.

ഷെർലിൻ ചോപ്രയാണ് ട്വിറ്ററിലൂടെ അറസ്റ്റ് വാർത്ത പുറത്തുവിട്ടത്. ഷെർലിൻ ചോപ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

രാഖിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ വിവരങ്ങളും ഷെർലിൻ പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് മൂന്ന് മണിക്ക് ഭർത്താവ് ആദിൽ ഖാനുമായി ചേർന്ന് ആരംഭിക്കുന്ന ഡാൻസ് അക്കാദമി തുടങ്ങാനിരിക്കേയാണ് രാഖിയുടെ അറസ്റ്റ്.

Share this story