നടി പ്രയാഗയുടെ പുതിയ ഫോട്ടോകള്‍ക്ക് നേരെ വിമര്‍ശനം

prayaga
prayaga

വ്യത്യസ്തമായ മേക്കോവറില്‍ എത്തുന്ന നടി പ്രയാഗ മാര്‍ട്ടിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ ലോകത്ത് വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. അത്തരത്തില്‍ പ്രയാഗ പങ്കുവച്ചൊരു ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് ഏവരും. 

ഒറ്റ നോട്ടത്തില്‍ ഇത് പ്രയാഗ ആണോന്ന ചോദ്യം ഉയര്‍ത്തുന്ന തരത്തിലുള്ളതാണ് മേക്കോവര്‍. ഒരു പ്രമുഖ ജ്വല്ലറിയ്ക്ക് വേണ്ടിയുള്ളതാണ് ഈ ഫോട്ടോ ഷൂട്ട്. ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കമന്റുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. ട്രോള്‍- വിമര്‍ശന കമന്റുകള്‍ ഇക്കൂട്ടത്തില്‍ പെടുന്നുണ്ട്. മലയാളത്തിലെ ഉര്‍ഫി ജാവേദ് ആകുമോ പ്രയാഗ എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. വട്ടായോ ,അവസരം കിട്ടാത്തത് കൊണ്ടാണോ എന്നിങ്ങനെ പല കമന്റുകളും പിന്നാലെ എത്തുന്നുണ്ട്.

Tags