'എന്തൊരു ചിത്രമാണ് ഇത്..തീര്‍ച്ചയായും എല്ലാവരും കാണണം'; ആവേശം കണ്ട ആഹ്ലാദം പങ്കിട്ട് മൃണാൾ..

mrinal

കൊച്ചി: ഫഹദ് ഫാസിലിനെ പ്രധാനകഥാപാത്രമാക്കി ജിത്തു മാധവ് സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. തീയറ്ററുകളില്‍ ആവേശം പകർന്ന് ജൈത്രയാത്ര തുടരുന്ന ചിത്രം 150 കോടിയിലേക്ക് അടുക്കുകയാണ്. അതേസമയം ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്.

ഇപ്പോഴിതാ 'ആവേശം' കണ്ട ആഹ്ലാദം പങ്കിട്ടിരിക്കുകയാണ് നടി മൃണാൾ താക്കൂർ. സിനിമ കണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി സിനിമ ഇഷ്ടപ്പെട്ടതായി അറിയിച്ചത്. 'എന്താ പടം, സിനിമയിലെ എല്ലാ ഭാഗവും ഇഷ്ടമായി. ആവേശം ഉറപ്പായും കണ്ടിരിക്കേണ്ട സിനിമ' എന്നായിരുന്നു താരം കുറിച്ചത്. 

avesham

ജിത്തു മാധവൻ, നസ്രിയ ഫഹദ്, ഫഹദ് ഫാസിൽ എന്നിവരെ മെൻഷൻ ചെയ്തുകൊണ്ടാണ് മൃണാൾ സ്റ്റോറി പങ്കുവെച്ചത്. മൃണാളിന്റെ സ്റ്റോറി നസ്രിയ പങ്കുവെച്ചിട്ടുണ്ട്. മുൻപ് സമന്ത, നയൻതാര, വിഘ്നേഷ് ശിവൻ എന്നിവരും ആവേശം പോസ്റ്റ് പങ്കുവെച്ചിരുന്നു.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്.