അമ്മയായ സന്തോഷം പങ്കുവച്ച് നടി ജിസ്മി

jizmy

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ജിസ്മി ജിസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ അമ്മയായ സന്തോഷവും ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. ജിസ്മിയുടെ വയറ് കണ്ട്, ആണ്‍ കുഞ്ഞ് തന്നെയായിരിക്കും എന്ന് പലരും പ്രവചിച്ചിരുന്നു. പ്രവചനം സത്യമായി, ആണ്‍ കുഞ്ഞ് തന്നെയാണ് എന്നാണ് ജിസ്മി സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.

കുറിപ്പിൽ തന്നെ പരിചരിച്ച ഡോക്ടർക്കും സിസ്റ്റേഴ്സിനുമെല്ലാം ജിസ്മി നന്ദി പറയുന്നുണ്ട്.