തുടർച്ചയായ മൂന്നാഴ്ചകളിൽ താൻ അഭിനയിച്ച ഓരോ സിനിമ വീതം റിലീസ് ആകുന്ന സന്തോഷത്തിലാണ് കണ്ണൂരിലെ ഈ അഭിനേത്രി..

google news
ala s nayana

മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലെത്തിയ താരമാണ് അല എസ് നയന. കണ്ണൂർ സ്വദേശിയായ അല മലയാളത്തിലും തമിഴിലുമായി 30  ഓളം ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഈ ചിത്രങ്ങൾ പുറത്തുവന്നപ്പോഴുണ്ടായ സന്തോഷത്തിന്റെ എത്രയോ മടങ്ങു സന്തോഷത്തിലാണ് അല ഇപ്പോൾ. കാരണം തുടർച്ചയായ മൂന്നാഴ്ചകളിൽ അല അഭിനയിച്ച ഓരോ സിനിമ വീതമാണ് റിലീസ് ചെയ്യുന്നത്. 

ala

2014 ൽ ആരംഭിച്ച സിനിമ ജീവിതത്തിൽ ഇതുവരെ മുപ്പതോളം സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച അല എസ്. നയനയുടെ 3 വ്യത്യസ്ഥ കഥാപാത്രങ്ങളാണ് അടുത്തടുത്ത ദിവസങ്ങളിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. കണ്ണൂരിൽ ചിത്രീകരിച്ച ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്ത ശ്രീ മുത്തപ്പൻ, രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ഗോളം, അൽത്താഫ് സലിം ചിത്രം മന്ദാകിനി എന്നീ സിനിമകളാണ് റിലീസിനൊരുങ്ങിയത്.

ala s nayana1

30ലേറെ സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ഒരുമിച്ച് 3 സിനിമകൾ പുറത്തിറങ്ങുന്നത് സന്തോഷകരമായ അനുഭവമാണ്. എല്ലാവരും തിയറ്ററുകളിൽ ചെന്ന് സിനിമ കണ്ട് അഭിപ്രായം അറിയിക്കണമെന്ന് അല എസ് നയന ഫേസ്ബുക്കിൽ കുറിച്ചു.  

മിനി സ്ക്രീനിലൂടെ സിനിമയിലെത്തുകയും, അഭിനയിച്ച ഓരോ കഥാപാത്രങ്ങളിങ്ങളിലൂടെയും ജനമനസുകളിൽ ഇടം നേടാൻ സാധിച്ച അല എസ് നയനക്ക് പുതിയ സിനിമകൾ ഒരു വഴിത്തിരിവാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ala s nayana 2