നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

vishnu unnikrishnan

നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. നടൻ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ഒപ്പം ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് പേജിന്റെ സ്ക്രീൻഷോട്ടുകളും വിഷ്ണു പങ്കുവെച്ചിട്ടുണ്ട്. 

നടന്റെ പേജിലൂടെ ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പങ്കുവെക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇതിനെതിരെ നിയനമനടപടികൾ സ്വീകരിക്കണമെന്ന് നിരവധിപ്പേർ വിഷ്ണുവിന്റെ ഇൻസ്റ്റാ പോസ്റ്റിന് താഴെ നിരവധിപ്പേർ കമന്റ് ചെയ്യുന്നുണ്ട്.