നടികര്‍ സംഘത്തിന്റെ ഓഫീസ് നിര്‍മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി നടന്‍ വിജയ്

vijay

തമിഴ് താര സംഘടനയായ നടികര്‍ സംഘത്തിന്റെ ഓഫീസ് നിര്‍മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി നടന്‍ വിജയ്. സംഘം ജനറല്‍ സെക്രട്ടറിയും നടനുമായ വിശാലാണ് സോഷ്യല്‍ മീഡിയലിലൂടെ ഇക്കാര്യം അറിയിച്ചത്.വിജയിക്ക് നന്ദി അറിയിച്ചുള്ള കുറിപ്പും വിശാല്‍ പങ്കുവെച്ചിട്ടുണ്ട്.

'നിങ്ങള്‍ക്ക് നന്ദി എന്നത് രണ്ട് വാക്കുകള്‍ മാത്രമാണ്. പക്ഷേ അദ്ദേഹം അത് സ്വന്തം ഹൃദയത്തില്‍ത്തട്ടിയാണ് ചെയ്തത്. പ്രിയപ്പെട്ട നടനും സഹോദരനുമായ വിജയെ കുറിച്ചാണ് പറയുന്നത്. നടികര്‍ സംഘം കെട്ടിടനിര്‍മാണത്തിന് അദ്ദേഹം ഒരുകോടി രൂപ സംഭാവന നല്‍കിയിരിക്കുന്നു. നിങ്ങളുടെ പിന്തുണയും പങ്കാളിത്തവുമില്ലാതെ ആ കെട്ടിടം പൂര്‍ണമാകില്ലെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. എത്രയും വേഗം അത് സാധ്യമാക്കാന്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് ഇന്ധനം നല്‍കി സഹോദരാ' എന്നാണ് വിശാല്‍ എക്‌സില്‍ കുറിച്ചത്.

Tags