ചില കാര്യങ്ങൾ തുറന്ന് പറയാനുണ്ട്; തനിക്കെതിരെ ഉയരുന്ന ലൈംഗിക അതിക്രമ കേസിൽ പ്രതികരണവുമായി നടൻ സുധീഷ്

sudheesh
sudheesh

കോഴിക്കോട്: തനിക്കെതിരായ ജൂനിയർ ആർടിസ്റ്റായ നടിയുടെ ആരോപണത്തിൽ ചില കാര്യങ്ങൾ തുറന്ന് പറയാനുണ്ടെന്ന് നടൻ സുധീഷ്. വൈകാതെ മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ അറിയിക്കുമെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും ശിക്ഷിക്കപ്പെടട്ടേയെന്നും അദ്ദേഹം പറഞ്ഞു.
   
നടക്കാവ് പൊലീസാണ് സുധീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ ജൂനിയർ ആർട്ടിസ്റ്റ് നൽകിയ പരാതിയിലാണ് ഇടവേള ബാബുവിനും സുധീഷിനും എതിരെ കേസ് എടുത്തത്. ഒരുമിച്ച് യാത്ര ചെയ്യാം ടൂറ് പോകാമെന്ന് പറഞ്ഞ് സുധീഷ് തന്നെ ഫോണിൽ വിളിച്ചുവെന്നാണ് നടിയുടെ ആരോപണം.