നടൻ ഷെയിൻ നിഗത്തിന് ദുബായ് പോലീസിന്റെ സ്നേഹ സമ്മാനം

google news
shane

ദുബായ്: ലിറ്റിൽ ഹാർട്ട്സ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുബായിലെത്തിയ യുവ നടൻ ഷെയിൻ നിഗം ദുബായ് പോലീസ് സെലിബ്രിറ്റികൾക്കും ,അതി വിശിഷ്ട വ്യക്തികൾക്കും നൽകുന്ന പ്രത്യേക ഉപഹാരം ഇ.സി.എച്ഛ് ഡിജിറ്റൽ സി.ഇ.ഓ ഇഖ്ബാൽ മാർക്കോണി കൈമാറി. ദുബായിൽ ഏറ്റവും കൂടുതൽ ചലച്ചിത്ര താരങ്ങളും അണിയറ പ്രവർത്തകരും സന്ദർശിക്കുന്ന പ്രധാനപ്പെട്ട സെലിബ്രിറ്റി ഫ്ലോറെന്ന വിശേഷണം ഇ.സി.എച്ഛ് ഡിജിറ്റലിനുണ്ട്.

uae police

മന്ദാകിനി,ആടുജീവിതം, തുടങ്ങിയ സിനിമകളുടെ പ്രൊമോഷനും ഏറ്റവും ഒടുവിൽ ലിറ്റിൽ ഹാർട്ട്സ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിർമാതാവ് സാന്ദ്ര തോമസ്, മഹിമ നമ്പ്യാർ , എന്നിവർക്കൊപ്പം എത്തിയപ്പോഴാണ് നടൻ ഷെയിൻ നിഗത്തിന് ദുബായ് പോലീസിന്റെ പ്രത്യേക സ്നേഹോപഹാരം കൈമാറിയത്. ദുബായ് പോലീസ് നൽകിയ സ്നേഹസമ്മാനത്തിന് നടൻ ഷെയിൻ നിഗം നന്ദി പറഞ്ഞു. അറബ് പൗര പ്രമുഖരുൾപ്പെടെ നിരവധി പേര് ചടങ്ങിൽ സംബന്ധിച്ചു.

Tags