കൂലിയില്‍ നടന്‍ സത്യരാജ് വില്ലന്‍ അല്ല ; വെളിപ്പെടുത്തി മകള്‍

rajani
rajani

രജനികാന്ത് ചിത്രം കൂലിയില്‍ നടന്‍ സത്യരാജ് വില്ലന്‍ വേഷത്തിലെത്തുമെന്ന അഭ്യൂഹങ്ങളെ തള്ളി മകള്‍ ദിവ്യ സത്യരാജ്. സിനിമയുടെ പൂര്‍ണ്ണ കഥ തനിക്ക് അറിയാം. എന്നാല്‍ അതിപ്പോള്‍ വെളിപ്പെടുത്താനാവില്ല. എന്നാല്‍ സിനിമയില്‍ സത്യരാജ് വില്ലന്‍ കഥാപാത്രത്തെയല്ല അവതരിപ്പിക്കുക എന്ന് ഉറപ്പ് നല്‍കാമെന്ന് ദിവ്യ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കവേയാണ് ദിവ്യ ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ദിവസം നടന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍, കട്ട ആറ്റിറ്റിയൂഡില്‍ പോസ് ചെയ്യുന്ന സത്യരാജിന്റെ പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തു. രാജശേഖര്‍ എന്ന കഥാപാത്രമായാണ് കൂലിയില്‍ സത്യരാജ് എത്തുന്നത്. 38 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനികാന്തും സത്യരാജും ഒരു ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുന്നത്.

Tags