നടൻ റാണ ദഗുബാട്ടിക്കും വെങ്കടേശിനുമെതിരെ കേസ്

google news
rana

ഹൈദരാബാദ്: നിയമവിരുദ്ധമായി ഹോട്ടൽ പൊളിച്ച സംഭവത്തിൽ നടൻ റാണ ദഗുബാട്ടിക്കും കുടുംബത്തിനുമെതിരെ കേസ്. ഹൈദരാബാദിലെ പ്രശസ്ത റസ്റ്റോറന്റായ ഡെക്കാൻ കിച്ചൻ ഉടമ കെ.നന്ദകുമാറിന്റെ ഹര്ജിയിലാണ് കേസ് എടുത്തിരിക്കുന്നത്. പ്രചരിക്കുന്ന റിപ്പോട്ട് പ്രകാരം, നടൻ വെങ്കടേശ്, റാണ, പിതാവ് സുരേഷ് ബാബു, സഹോദരൻ അഭിറാം ദഗ്ഗുബാട്ടി എന്നിവർക്കെതിരെയാണ് കേസെടുക്കാൻ ഹൈദരാബാദിലെ നാമ്പള്ളി കോടതി ഉത്തരവിട്ടത്.

ഹൈദരാബാദ് ജൂബിലി ഹിൽസിൽ ദഗ്ഗുബാട്ടി കുടുംബത്തിൻ്റെ വസ്തുവിൽ സ്ഥിതി ചെയ്യുന്ന 'ഡെക്കാൻ കിച്ചൻ' ഹോട്ടൽ തകർത്ത സംഭവത്തിലാണ് താരകുടുംബത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി ഹോട്ടൽ പൊളിച്ച സംഭവത്തിൽ ഡെക്കാൻ കിച്ചൻ ഉടമ കെ.നന്ദകുമാർ കേടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവ് ലംഘിച്ച് ദഗ്ഗുബതി കുടുംബം ഡെക്കാൻ കിച്ചൺ തകർത്തുവെന്നാണ് നന്ദകുമാർ പറയുന്നത്. ഹോട്ടൽ തകർത്തതുവഴി 20 കോടിയുടെ നഷ്ടമുണ്ടായെന്നും ഹോട്ടൽ വാടകക്ക് നൽകുന്നത് സംബന്ധിച്ച് കോടതി ഉത്തരവുണ്ടായിട്ടും അനധികൃതമായി പൊളിച്ച് വിലപിടിപ്പുള്ള കെട്ടിടം നശിപ്പിച്ച് ഫർണിച്ചറുകൾ കൊണ്ടുപോയെന്നും നന്ദകുമാർ പറയുന്നു.

Tags