നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം
Oct 2, 2024, 20:31 IST
നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം. രണ്ട് ദിവസത്തിനകം ആശുപത്രി വിടുമെന്ന് ചെന്നൈ അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു. രക്തക്കുഴലുകളിലെ വീക്കം ഇല്ലാതാക്കാൻ അയോർട്ടയിൽ ഒരു സ്റ്റെന്റ് ഇട്ടിട്ടുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
തിങ്കളാഴ്ച അർധരാത്രിയോടെയാണ് കടുത്ത വയറുവേദനയെ തുടർന്ന് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കാര്‍ഡിയോളജിസ്റ്റ് ഡോ. സായ് സതീഷാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. രജനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഭാര്യ ലത പ്രതികരിച്ചിരുന്നു. എല്ലാം നന്നായി പോകുന്നുവെന്നാണ് അവർ പറഞ്ഞത്.