നടന്‍ നിരഞ്‍ജ് മണിയൻപിള്ള രാജു വിവാഹിതനാകുന്നു; വധു ഫാഷൻ ഡിസൈനര്‍

niraj
ഡിസംബര്‍ ആദ്യ വാരമാകും വിവാഹം എന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിനുശേഷം അടുത്ത ദിവസങ്ങളില്‍  സിനിമാ മേഖലയില്‍ സുഹൃത്തുക്കള്‍ക്കായി വിരുന്നും സംഘടിപ്പിക്കും.

യുവ താരങ്ങളില്‍ ശ്രദ്ധേയനായ നിരഞ്‍ജ് മണിയൻപിള്ള രാജു വിവാഹിതനാകുന്നു. ഫാഷൻ ഡിസൈനര്‍ ആയ നിരഞ്‍ജനയാണ് വധു.

 ഡിസംബര്‍ ആദ്യ വാരമാകും വിവാഹം എന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിനുശേഷം അടുത്ത ദിവസങ്ങളില്‍  സിനിമാ മേഖലയില്‍ സുഹൃത്തുക്കള്‍ക്കായി വിരുന്നും സംഘടിപ്പിക്കും.

നടൻ മണിയൻപിള്ള രാജുവിന്റെ രണ്ടാമത്തെ മകനാണ് നിരഞ്‍ജ്. 'ബ്ലാക്ക് ബട്ടര്‍ഫ്ലൈ' എന്ന ചിത്രത്തിലൂടെയാണ് നിരഞ്‍ജ് വെള്ളിത്തിരിയിലെത്തുന്നത്.

 മോഹൻലാല്‍ നായകനായ ചിത്രം 'ഡ്രാമ' അടക്കമുള്ളവയില്‍ നിരഞ്‍ജ് അഭിനയിച്ചിട്ടുണ്ട്. 'വിവാഹ ആവാഹന'മാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.

Share this story