നടന്‍ കിഷോറിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് പൂട്ടിച്ചു

kishor
നടന്‍ കിഷോറിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് തിരഞ്ഞാല്‍ " ട്വിറ്റർ നിയമങ്ങൾ ലംഘിക്കുന്ന അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുന്നതിന്‍റെ ഭാഗമായി ഈ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തിരിക്കുന്നു" എന്ന ഇംഗ്ലീഷ് സന്ദേശമാണ് കാണുന്നത്.

കാന്താരയിലെ ഫോറസ്റ്റ് ഓഫീസര്‍ അടക്കം മികച്ച വേഷങ്ങളിലൂടെ അടുത്തിടെ ശ്രദ്ധേയനായ നടനാണ് കിഷോര്‍. ഇദ്ദേഹത്തിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് കഴിഞ്ഞ ദിവസം ട്വിറ്റര്‍ പൂട്ടി. @actorkishore എന്ന അക്കൌണ്ടാണ് പൂട്ടിയത്. 

നടന്‍ കിഷോറിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് തിരഞ്ഞാല്‍ " ട്വിറ്റർ നിയമങ്ങൾ ലംഘിക്കുന്ന അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുന്നതിന്‍റെ ഭാഗമായി ഈ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തിരിക്കുന്നു" എന്ന ഇംഗ്ലീഷ് സന്ദേശമാണ് കാണുന്നത്.

 ഷീ, ഫാമിലിമാന്‍ ഫസ്റ്റ് സീസണ്‍ എന്നി സീരിസുകളിലും കിഷോര്‍ ശ്രദ്ധേയവേഷം ചെയ്തിട്ടുണ്ട്. അതേ സമയം കിഷോറിന്‍റെ അക്കൌണ്ട് എന്തിനാണ് പൂട്ടിയത് എന്നോ, എപ്പോഴാണ് ഇത് സംഭവിച്ചത് എന്നോ വ്യക്തമല്ല. 

കഴിഞ്ഞ വർഷത്തെ പാന്‍ഇന്ത്യ ഹിറ്റായ കന്നഡ ചിത്രമായ "കാന്താര"യിൽ  ഫോറസ്റ്റ് ഓഫീസർ മുരളീധറിന്‍റെ വേഷം ചെയ്ത കിഷോര്‍ ഏറെ കൈയ്യടി നേടിയിരുന്നു. 

Share this story