ശാരീരികാസ്വാസ്ഥ്യം; നടന്‍ കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

kamalhassan
താരത്തിന് നിര്‍ബന്ധിത വിശ്രമം ആവശ്യമാണെന്ന്

ചെന്നൈ: ശാരീരികാസ്വാസ്ഥതയെ തുടര്‍ന്ന് നടന്‍ കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.

അതേസമയം, പതിവ് ചികിത്സാ ചെക്കപ്പുകള്‍ക്കുവേണ്ടിയാണ് താരം ആശുപത്രിയിലെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. അദ്ദേഹം ഉടന്‍ തന്നെ ആശുപത്രി വിടുമെന്നാണ് സൂചന. താരത്തിന് നിര്‍ബന്ധിത വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും അടുത്ത വൃത്തങ്ങള്‍ പറയുന്നു.

Share this story