വടക്കുംനാഥന്റെ മുന്നിൽ ഗോപികയ്ക്ക് താലി ചാർത്തി ജിപി; ചിത്രങ്ങൾ..

google news
gp marriage

നടനും ടെലിവിഷൻ അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ ജിപി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നിരവധിപ്പേരാണ് താരങ്ങൾക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്.

മെഹന്ദി, ഹൽദി,അയനിയൂണ് തുടങ്ങിയ ചടങ്ങുകൾ ഉൾപ്പെടെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും ജിപി സ്വന്തം യുട്യൂബ് ചാനൽ വഴിയും സോഷ്യൽമീഡിയ പേജുവഴിയും പങ്കുവെച്ചിരുന്നു.