നാടക - ചലച്ചിത്ര നടൻ അടഡേ മനോഹർ അന്തരിച്ചു

adade manohar

ചെന്നൈ: തമിഴ് നാടക, ചലച്ചിത്ര നടൻ അടഡേ മനോഹർ അന്തരിച്ചു. ചെന്നൈയിലുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. ചെറിയ പ്രായംമുതൽ നാടകങ്ങളിൽ അഭിനയിച്ച മനോഹർ 3500-ഓളം നാടകങ്ങളിൽ വേഷമിട്ടു. 35 നാടകങ്ങൾ എഴുതി സംവിധാനംചെയ്തു.

നാടകത്തിലെ ഹാസ്യവേഷങ്ങളിലൂടെയാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടത്. റേഡിയോനാടകങ്ങളിലും സജീവമായിരുന്നു. 25-ൽപരം സിനിമകളിൽ ഹാസ്യ, സ്വഭാവ വേഷങ്ങളിൽ അഭിനയിച്ചു.