ജമ്മു കശ്മീരിൽ ബോളിവു‍ഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് നേരെ കല്ലേറ്

google news
Emraan Hashmi

ജമ്മു കശ്മീരിൽ ബോളിവു‍ഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് നേരെ കല്ലേറ്. നടന് നേരെ ആക്രമണം നടന്നത് പഹൽഗാമിൽ വച്ചാണ് . കുറച്ചു നാളുകളായി ഇമ്രാൻ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജമ്മുവിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.താരം പഹൽഗാമിലെ മാർക്കറ്റിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം നടക്കാൻ പോയെന്നാണ് റിപ്പോർട്ട്. ഇതിനിടെ ഇമ്രാന് നേരെ ചില അജ്ഞാതർ കല്ലെറിയുക ആയിരുന്നു. പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കശ്മീരിൽ ഇമ്രാൻ ഹാഷ്മിയുടെ ‘ഗ്രൗണ്ട് സീറോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആണ് പുരോ​ഗമിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം തേജസ് ദിയോസ്‌കറാണ്. ചിത്രത്തിൽ ഇമ്രാൻ ഹാഷ്മി ഒരു പട്ടാള ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്.
 

Tags