യഷിന്റെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ അപകടം; ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു

yash

നടന്‍ യഷിന്റെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേര്‍ മരിച്ചു. കര്‍ണ്ണാടകയിലെ ഗദഗ് ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. യഷിന്റെ പിറന്നാളിനോടനുബന്ധിച്ച് ഉയരത്തില്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ആരാധകസംഘത്തിനാണ് അപകടം സംഭവിച്ചത്.

ഹനമന്ത ഹരിജന്‍ (21), മുരളി നടവിന്‍മണി (20), നവീന്‍ ഗാസി (19) എന്നീ യുവാക്കളാണ് വൈദ്യുതാഘാതമേറ്റ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്നും ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ടെലിവിഷന്‍ പരമ്പരകളിലൂടെ കരിയര്‍ ആരംഭിച്ച യഷ് 2007ല്‍ 'ജംഫതര ഹുടുവാകി' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. 'കെജിഎഫ്' ചിത്രങ്ങളിലൂടെയാണ് താരത്തിന് വലിയ ആരാധക പിന്തുണ ലഭിച്ചത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്' ആണ് യഷിന്റെതായി അണിയറയിലുള്ള ചിത്രം.

Tags