ജയറാം മിഥുൻ മാനുവൽ തോമസ് ടീമിന്റെ അബ്രഹാം ഒസ്‌ലർ ട്രൈലെർ റീലീസ് ചെയ്ത് സൂപ്പർ താരം മഹേഷ്‌ ബാബു!!

google news
ജയറാം മിഥുൻ മാനുവൽ തോമസ് ടീമിന്റെ അബ്രഹാം ഒസ്‌ലർ ട്രൈലെർ റീലീസ് ചെയ്ത് സൂപ്പർ താരം മഹേഷ്‌ ബാബു!!

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്തു ജയറാം പ്രധാന വേഷത്തിൽ അഭിനയിക്കുന്ന അബ്രഹാം ഒസ്‌ലർ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്ത് വന്നു. തെലുങ്ക് സൂപ്പർ താരം മഹേഷ്‌ ബാബുവാണ് ട്രൈലെർ റീലീസ് ചെയ്തത്. ഇമോഷണൽ ക്രൈം ഡ്രാമയായ ചിത്രത്തിന്റെ ട്രൈലെറിനു മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.നേരമ്പോക്കിൻ്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനും , മിഥുൻ മാനുവൽ തോമസ്സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയ പ്രദർശനത്തിനെത്തിക്കുന്നു


ഒരു വലിയ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ അബ്രഹാം ഒസ്‌ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. താരത്തിന്റെ കരിയറിലെ വ്യത്യസ്തമായൊരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്ന് ട്രൈലെർ ഉറപ്പ് തരുന്നു.


 ഡോ. രൺധീർ കൃഷ്ണൻ്റേതാണ് തിരക്കഥ. സംഗീതം- മിഥുൻ മുകുന്ദ്.ഛായാഗ്രഹണം -തേനി ഈശ്വർ, എഡിറ്റിങ് - ഷമീർ മുഹമ്മദ്, കലാസംവിധാനം -ഗോകുൽദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ - അരുൺ മനോഹർ, ക്രിയേറ്റീവ് ഡയറക്ടർ - പ്രിൻസ് ജോയ്, അസോസിയേറ്റ് ഡയറക്ടേർസ് - റോബിൻ വർഗീസ്, രജീഷ് വേലായുധൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിങ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് -പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. പി ആർ മാർക്കറ്റിങ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.


 

Tags