ജനശ്രദ്ധ നേടി 'ഗോട്ട്-ദി ഒറിജിൻ' ചലച്ചിത്രം

google news
goat

ജനശ്രദ്ധ നേടി കൊണ്ട്  'ഗോട്ട്-ദി ഒറിജിൻ' ചലച്ചിത്രം റിലീസ് ആയിരിക്കുകയാണ്. നവാഗതനായ അഭിനന്ദ് ചിത്രയുടെ സംവിധാനത്തിൽ എത്തിയ 'ഗോട്ട്-ദി ഒറിജിൻ 'ചിലർ കെട്ടിച്ചമച്ച ദൈവങ്ങളുടെയും ദൈവ കഥകളുടെയും പേരിൽ സഹോദരങ്ങളാണെന്ന്  തിരിച്ചറിയാതെ പരസ്പരം തമ്മിൽ തല്ലി മരിക്കുന്നവരുടെയും ,കാലങ്ങൾ കഴിഞ്ഞും ആ കഥകൾ വിശ്വസിച്ചു അവർ ചെയ്ത് കൂട്ടുന്ന കാര്യങ്ങളുമാണ് ചിത്രത്തിൽ പറയുന്നത് .തിരുവനന്തപുരം എരീസ്പ്ലക്സ് എസ് എൽ തിയേറ്ററിൽ പ്രീമിയർ ഷോസിനു ശേഷം   'Abhinandh chithra films' എന്ന യൂട്യൂബ് ചാനലിൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

goat

ചിത്രത്തിന്റെ ഭാഗമായ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും അഭിപ്രായങ്ങളുണ്ട്. ഗംഭീര ഷോര്‍ട്ടുകളും മികച്ച ദൃശ്യങ്ങളും കൊണ്ട് ചിത്രം സമ്പന്നമാണെന്നും ചിത്രം കണ്ടവർ അഭിപ്രായപ്പെടുന്നു.ലാൽ, ആദർശ് ,രേണുക കമ്മാടത്ത്,അഭിജിത്ത് ജെ ജി ,സുബിത്ത് ചന്തു, വിജിൻ വിൻസെന്റ് ,അമൽജിത്ത് ജെ ജി തുടങ്ങിയ നിരവധി പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഒക്ടോബർ 31 ന് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തിരുന്നു.

goat1

https://youtu.be/sYN0--nvJGc?si=4tJDsxR2DBoixSEE

സംവിധായകനായ അഭിനന്ദ്ചിത്ര തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സാജർ ഖാൻ ആണ്. REDD എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് ശബ്ദം രൂപകൽപന ചെയ്തിരിക്കുന്നത് ശരത് എസ് ആര്യനാടും,ഷാബു ചെറുവള്ളൂർ എന്നിവരും സംഗീത സംവിധാനം ഭരത്ത് ഹരിയും ആണ്. അമൽജിത്ത് ജെ ജി സഹ സംവിധാനവും പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് ഡിസൈൻ ലാബും ആണ്.

Tags