അഭയ ഹിരൺമയിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ വൈറൽ
abayahiranmayi

ഗായിക അഭയ ഹിരൺമയിയുടെ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു. ഫോട്ടോഷൂട്ടിനായി ഗായികയെ ഒരുക്കിയ എസ്‌വി ബ്രൈഡൽ വേൾഡിന്റെ സമൂഹമാധ്യമ പേജിലാണ് അഭയയുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ലെഹംഗ ധരിച്ച് ഗ്ലാമർ ലുക്കിൽ ആണ് അഭയ തിളങ്ങുന്നത്. വസ്ത്രത്തിനിണങ്ങുന്ന ആഭരണങ്ങളും ഹെയർസ്റ്റൈലും ഗായികയുടെ ലുക്കിനെ വേറിട്ടുനിർത്തുന്നു. രമ്യ ആണ് അഭയയ്ക്കു വേണ്ടി വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.

ഗ്ലാമർ ചിത്രങ്ങൾ അടുത്തിടെ അഭയ ഹിരൺമയി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ‘പുതിയ ചിത്രങ്ങൾ സന്തോഷത്തോടെ പങ്കുവയ്ക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. അഭയയുടെ വിഡിയോയും ചിത്രങ്ങളും ആരാധകർക്കിടയിൽ ഇതിനോടകം തന്നെ  ചർച്ചയായിക്കഴിഞ്ഞു.

Share this story