തീയറ്ററുകളിൽ ഓളം തീർത്ത 'ആവേശം' ഇനി ഒടിടിയിലേയ്ക്ക്..

aavesham

ഫഹദ് ഫാസിലിനെ പ്രധാനകഥാപാത്രമാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത 'ആവേശം' ഒടിടിയിലേയ്ക്ക്. മെയ് ഒൻപതിന് ചിത്രം ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ആമസോൺ പ്രെെമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

ഏപ്രില്‍ 11ന് തിയേറ്റുകളില്‍ എത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് 150 കോടി ക്ലബ്ബിൽ എത്തിയത്. സുഷിന്‍ ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്‍വഹിച്ചത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവാരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.