അഡ്വാന്‍സ് ബുക്കിങ്ങില്‍ പുതുചരിത്രവുമായി ആടുജീവിതം

'ആടുജീവിതം' ചിത്രത്തിന്റെ പോസ്റ്റർ  പുറത്തുവിട്ടു

മലയാള സിനിമാപ്രേമികള്‍ 2024ല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്ലെസ്സിയുടെ ആടുജീവിതം. റിലീസ് ചെയ്യാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയാകുമ്പോള്‍ പ്രേക്ഷകരുടെ ആവേശവും വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു മണിക്കൂറില്‍ ബുക്ക് മൈ ഷോയില്‍ നിന്ന് വിറ്റുപോയ ടിക്കറ്റുകള്‍ ആ ആവേശം വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ മണിക്കൂറില്‍ 8.68 K ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ഇതിനകം കേരളത്തില്‍ നിന്ന് മാത്രമായി അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് സിനിമ നേടിയിരിക്കുന്നത് എന്നാണ് അനലിസ്റ്റുകള്‍ നല്‍കുന്ന സൂചന. സിനിമയുടെ റിലീസ് അടുത്ത് നില്‍ക്കുന്ന ഈ മണിക്കൂറിലെ അഡ്വാന്‍സ് ബുക്കിങ്ങും കൂടി നോക്കുമ്പോള്‍ പൃഥ്വിരാജിന്റെ കരിയര്‍ ബെസ്റ്റ് ഓപ്പണിങ് തന്നെയായിരിക്കും ആടുജീവിതത്തിന് ലഭിക്കുന്നത് എന്ന് ഉറപ്പാണ്.

Tags