ലൂസിഫറിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ആടുജീവിതം

google news
aadujeevitham

ഏറ്റവും വേഗത്തില്‍ 50 കോടി നേടിയ ചിത്രങ്ങളില്‍ ഇനി ഒന്നാം സ്ഥാനക്കാരന്‍ 'ആടുജീവിതം'. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം 'ലൂസിഫറിന്റെ' റെക്കോര്‍ഡാണ് ഇതോടെ പൃഥ്വിയുടെ തന്നെ ആടുജീവിതം മറികടന്നിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. മലയാള സിനിമയുടെ സുവര്‍ണ നേട്ടത്തിലേക്ക് കടക്കുന്ന ആടുജീവിതിത്തിന് ലോകമെമ്പാട് നിന്നും അഭിനന്ദന പ്രവാഹമാണ് കഴിഞ്ഞ രണ്ട് ദിവസമായി വന്നുകൊണ്ടിരിക്കുന്നത്.

ആഗോള തലത്തില്‍ മാര്‍ച്ച് 28ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷന്‍ മാത്രം 16.5 കോടിയായിരുന്നു. ആടുജീവിതത്തെ പ്രകീര്‍ത്തിച്ച് സിനിമസാംസ്‌കാരിക മേഖലയില്‍ നിന്നും നിരവധി പേരാണ് അഭിനന്ദനങ്ങളറിയിക്കുന്നത്. കൂടാതെ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരും പൃഥ്വിരാജിനും ബ്ലെസിക്കും ബെന്യാമിനും നജീബിനും സിനിമയിലെ മറ്റ് താരങ്ങള്‍ക്കും ഹൃദയത്തില്‍ തൊട്ട നന്ദി അറിയിക്കുകയാണ്.

Tags