'പാപ്പനും പിള്ളേരും വരുവാ കേട്ടോ': 'ആട് 3 ' പ്രഖ്യാപിച്ചു

google news
dsgh


മലയാള സിനിമ പ്രേക്ഷകർ കാത്തിരുന്ന ജയസൂര്യ ചിത്രം ആട് 3 പ്രഖ്യാപിച്ചു. ആടിന്റെ അണിയറപ്രവർത്തകർ തന്നെയാണ് മൂന്നാം ഭാഗം വരുന്നുവെന്ന് അറിയിച്ചിരിക്കുന്നത്. ഒഫീഷ്യൽ പോസ്റ്റർ പുറത്തിറക്കി സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് വിവരം പുറത്ത്‌വിട്ടിരിക്കുന്നത്. മി​ഥു​ൻ മാ​നു​വ​ൽ സം​വി​ധാ​നം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു ആണ്. സിനിമയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഏറെ ആവേശത്തിലാണ് മലയാളി പ്രേക്ഷകർ.

അതേസമയം കഥയെക്കുറിച്ചോ അഭിനേതാക്കളെ സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുന്‍ ചിത്രങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആകുമോ അതോ പുതിയ താരങ്ങളാണോ ജയസൂര്യക്ക് ഒപ്പം ഉണ്ടാകുക എന്നത് കാത്തിരുന്ന് അറിയണം. സൈജു കുറുപ്പ്, വിനായകൻ, വിജയ് ബാബു, സണ്ണി വെയ്ൻ, ധർമ്മജൻ ബോൾഗാട്ടി, ആൻസൺ പോൾ, മാമുക്കോയ, ഭഗത് മാനുവൽ, ഇന്ദ്രൻസ്, ബിജുക്കുട്ടൻ, സുധി കോപ്പ, ഹരികൃഷ്ണൻ തുടങ്ങിയ അഭിനേതാക്കളുടെ ഗംഭീര പ്രകടനമായിരുന്നു ആദ്യ രണ്ടു ഭാഗങ്ങളിലും പ്രേക്ഷകർ കണ്ടത്.

2015ലാണ് “ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ്’ എ​ന്ന ചി​ത്രം റിലീസ് ചെയ്തത്. തി​യ​റ്റ​റി​ൽ വി​ജ​യി​ച്ചി​ല്ലെ​ങ്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ ഹി​റ്റാ​ക്കി​യ ചി​ത്രം നല്‍കിയ ആത്മവിശ്വാസം മിഥുനെ രണ്ടാം ഭാഗം ഒരുക്കാന്‍ പ്രേരിപ്പിച്ചു. 2017ല്‍ ആട് 2വും റിലീസിന് എത്തി. തി​യ​റ്റ​റു​ക​ളി​ൽ വ​ൻ വി​ജ​യം നേ​ടി​യ ആ​ട് 2 ഇ​രു​കൈ​യ്യും നീ​ട്ടി​യാ​ണ് ആ​രാ​ധ​ർ സ്വീ​ക​രി​ച്ച​ത്. മാ​ത്ര​മ​ല്ല ചി​ത്ര​ത്തി​ലെ ഷാ​ജി​പാ​പ്പ​ന്‍റെ ഇ​രു നി​റ​ത്തി​ലു​ള്ള മു​ണ്ടും പ്രേ​ക്ഷ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. ആട് 2 തരംഗമായതോടെ ഇനിയൊരു തുടര്‍ച്ച ഉണ്ടാകുമോ എന്ന ചോദ്യം മലയാള സിനിമാസ്വാദകര്‍ കാലങ്ങളായി ചോദിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ആ ചോദ്യത്തിനാണ് ഇപ്പോൾ പപ്പനും സംഘവും ഉത്തരം നൽകിയിരിക്കുന്നത്.

Tags