അന്തരിച്ച ഗായകരുടെ ശബ്ദത്തിൽ പാട്ടൊരുക്കിയത് അവരുടെ കുടുംബത്തിന്റെ സമ്മതത്തോടെ; എ ആർ റഹ്‌മാൻ

ai rahman

ചെന്നൈ: അന്തരിച്ച ഗായകരുടെ ശബ്ദത്തിൽ പാട്ടൊരുക്കി ഇന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് പുതു ചരിത്രമെഴുതിയിരിക്കുകയാണ് സംഗീത ഇതിഹാസം എ ആർ റഹ്മാൻ. തമിഴ് സിനിമാ ലോകത്ത് വലിയ തരത്തിലുള്ള ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഈ സംഭവം. അകാലത്തില്‍ വിട്ടുപിരിഞ്ഞ ഗായകരുടെ ശബ്ദം വീണ്ടും കേള്‍ക്കാനായല്ലോ എന്ന് ചിലര്‍ സന്തോഷം പങ്കുവച്ചപ്പോള്‍ അവരുടെ കുടുംബാംഗങ്ങളോട് സമ്മതം വാങ്ങിയാണോ ഇതെന്നായിരുന്നു മറ്റു ചിലർ ചോദിച്ചത്. സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ .

'രണ്ട് ഗായകരുടെയും കുടുംബാംഗങ്ങളോട് ഇങ്ങനെയൊരു പാട്ട് ഒരുക്കാന്‍ സമ്മതം വാങ്ങിയിരുന്നു, മാത്രമല്ല അവര്‍ക്ക് അര്‍ഹമായ പ്രതിഫലവും നല്‍കിയിരുന്നു. ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നതെങ്കില്‍ സാങ്കേതിക വിദ്യ ഒരിക്കലും ഒരു ഭീഷണിയോ ശല്യമോ ആകില്ല'. എ ആര്‍ റഹ്‌മാന്‍ പറയുന്നു. റെസ്‌പെക്റ്റ്, നൊസ്റ്റാള്‍ജിയ എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് റഹ്‌മാന്‍ എക്‌സില്‍ ഇത് കുറിച്ചത്.

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന 'ലാല്‍ സലാം'  എന്ന ചിത്രത്തിലെ 'തിമിരി എഴുദാ' എന്ന ഗാനമായിരുന്നു 2022-ല്‍ അന്തരിച്ച ബാബാ ബാക്കിയ, 1997-ല്‍ അന്തരിച്ച ഷാഹുല്‍ ഹമീദ് എന്നിവരുടെ ശബ്ദം എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉപയോഗിച്ച്‌ എ ആർ റഹ്‌മാൻ ഒരുക്കിയത്.