'ഒരു സര്‍ക്കാര്‍ ഉത്പന്നം' ഒട്ടും ബോറടിപ്പിച്ചില്ല, എന്ന് ഉപഭോക്താവ്; രമേഷ് പിഷാരടി

pisharadi

ടി വി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം 'ഒരു സര്‍ക്കാര്‍ ഉത്പന്ന'ത്തെ അഭിനന്ദിച്ച് രമേഷ് പിഷാരടി.

'സുബീഷ് സുധിയുടെ സ്വകാര്യ സര്‍ക്കാര്‍ ഉത്പന്നം ഗംഭീരം. സംവിധായകനും സഹതാരങ്ങളും എല്ലാവരും നന്നായി. ഈ ചിത്രം പൂര്‍ത്തിയാക്കി തിയേറ്ററില്‍ എത്തിക്കും വരെയുള്ള സുബീഷിന്റെ ശ്രമങ്ങള്‍ എനിക്ക് നേരിട്ടറിയാം. റിലീസിന് തൊട്ടുമുമ്പുണ്ടായ നിസാമിക്കയുടെ വിയോഗം ഉള്‍പ്പടെ എല്ലാം. നിങ്ങള്‍ അനുഭവിച്ച പരിധികളും പരിമിതികളും സ്‌ക്രീനില്‍ ഇല്ല. ചെറിയ ചിത്രമാണ് ഒട്ടും ബോറടിപ്പിച്ചില്ല. എന്ന് ഉപഭോക്താവ്', എന്നാണ് രമേഷ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Tags