ഒരു ടേക്കില്‍ തൃപ്തിയില്ലെങ്കില്‍ വീണ്ടുമെടുക്കണമെന്ന് പറയാനുള്ള സ്വാതന്ത്ര്യം യഷിനുണ്ട്, എനിക്കത് കിട്ടാറില്ല: ശ്രീനിധി ഷെട്ടി
sreenithi
വീണ്ടും വീണ്ടും ടേക്കെടുക്കെന്ന് പറയാനുള്ള സ്വാതന്ത്യം യഷിനുണ്ട്

കെ.ജി.എഫ് നായിക ശ്രീനിധി ഷെട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഷോട്ട് നന്നായെന്ന് തോന്നിയില്ലെങ്കില്‍ അത് വീണ്ടും എടുക്കണമെന്ന് പറയാനുള്ള സ്വാതന്ത്രം യഷിനുള്ളത് പോലെ തനിക്കില്ലെന്നാണ് ശ്രീനിധി പറഞ്ഞത്. 
താന്‍ അഭിനയിച്ച ഷോട്ടില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നടത്തുന്നതാരാണ്, അല്ലെങ്കില്‍ ഒരു ഷോട്ട് വീണ്ടും വീണ്ടും എടുക്കണമെന്ന് പറയുന്നതാരാണെന്നായിരുന്നു ചോദ്യം. ഉടന്‍ തന്നെ യഷ് കൈ പൊക്കി അത് താനാണെന്ന് പറയുകയായിരുന്നു. ഈ ചോദ്യത്തിനായിരുന്നു ശ്രീനിധിയുടെ മറുപടി.

'വീണ്ടും വീണ്ടും ടേക്കെടുക്കെന്ന് പറയാനുള്ള സ്വാതന്ത്യം യഷിനുണ്ട്. ഞാനൊരിക്കലും എടുത്ത എല്ലാ ടേക്കിലും സന്തോഷവതിയായിരുന്നില്ല. ചില രംഗങ്ങള്‍ ശരിയായില്ലെന്ന് തോന്നും. അത് പറഞ്ഞാല്‍ എനിക്കിഷ്ടമായി നീ പോയി ഇരുന്നോളാന്‍ സംവിധായകന്‍ പറയും. ഞാന്‍ മിണ്ടാതെ പോയിരിക്കും.

അതുകൊണ്ട് അപൂര്‍വമായി മാത്രമേ ഞാന്‍ എടുത്ത ടേക്കുകളെ എനിക്ക് വിമര്‍ശനാത്മകമായി കാണാന്‍ സാധിക്കാറുള്ളൂ. ഞാന്‍ ചെയ്യുന്നത് എല്ലാം എനിക്ക് ഇഷ്ടപ്പെടാറില്ല. കുറച്ചുകൂടി നന്നാക്കണമെന്ന് തോന്നും. എന്നാല്‍ അത് പറയാനുള്ള സ്വാതന്ത്യം എനിക്കില്ല,' ശ്രീനിധി പറഞ്ഞു

Share this story