മരണ ശേഷം മറ്റൊരാളില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു ; അവയവങ്ങളെല്ലാം ദാനം ചെയ്യുമെന്ന് വിജയ് ദേവരകൊണ്ട

vijay devarakonda

മരണശേഷം മറ്റൊരാളില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു, അവയവങ്ങളെല്ലാം ദാനം ചെയ്യുമെന്ന് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. താനും അമ്മയും അവയവങ്ങള്‍ ദാനം ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിജയ് അറിയിച്ചു.

 മരണശേഷം മറ്റൊരാളില്‍ ജീവിക്കാനാവുകയെന്നത് മനോഹരമായ കാര്യമായി കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Share this story