വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം 'സബാഷ് ചന്ദ്രബോസ്' ആഗസ്റ്റ് 5ന് തിയേറ്ററുകളിലേക്ക്
sabash chandra bose
ദേശീയ അവാര്‍ഡ് ജേതാവ് വി.സി അഭിലാഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തില്‍ എത്തുന്ന 'സബാഷ് ചന്ദ്രബോസ്' ആഗസ്റ്റ് 5ന് തിയേറ്ററുകളിലേക്ക്. ഫാമിലി കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ദേശീയ അവാര്‍ഡ് ജേതാവ് വി.സി അഭിലാഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
1980കളിലെ തെക്കന്‍ കേരളത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശ്രീനാഥ് ശിവശങ്കരന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ കാമുകിപ്പാട്ട് എന്ന പ്രണയ ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.

Share this story