വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം വെടിക്കെട്ട് ഉടൻ പ്രദർശനത്തിന് എത്തും
vedikett

വിഷ്ണു ഉണ്ണികൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്‌ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം വെടിക്കെട്ടിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.ചിത്രം ഒക്ടോബര്‍ 28 ന് തീയേറ്ററുകളില്‍ എത്തും. ഇപ്പോള്‍ ചിത്രത്തിന്‍റെ ചുവരെഴുത്തുകളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഉടന്‍ വരുന്നു!!! വെടിക്കെട്ട്….” ഇങ്ങനെയുള്ള പരസ്യമെഴുതിയ ചുവരെഴുത്തുകള്‍ നഗരങ്ങളിലെ മതിലുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

പഴമയെ ചേര്‍ത്തു പിടിച്ചു കൊണ്ടാണ് ചിത്രത്തിന്‍റെ ചുവരെഴുത്തുകള്‍ എത്തിയിരിക്കുന്നത്. ഇന്നത്തെ കാലത്ത് ഇതൊരു പുതുമ തന്നെയായിരുന്നു . കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമാണ് വെടിക്കെട്ട്.
 

Share this story