ട്രാഫിക് നിയമം ലംഘിച്ചു ; നടന്‍ വിജയ്ക്ക് പിഴ ചുമത്തി പൊലീസ്

vijay actor

ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരില്‍ നടന്‍ വിജയ്ക്ക് പിഴ ചുമത്തി പൊലീസ്.  ടിന്റഡ് ഫിലിമൊട്ടിച്ച വാഹനം ഉപയോഗിച്ചതിനാണ് പിഴ. 500 രൂപയാണ് നടന് ട്രാഫിക് പൊലീസ് ചുമത്തിയ പിഴ. 

കഴിഞ്ഞ ദിവസം പനയൂരില്‍ ആരാധകരെ കാണാനായി വിജയ് എത്തിയിരുന്നു. പ്രദേശത്ത് താരം എത്തിയതിന്റെ വീഡിയോകള്‍ സമൂ?ഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നടന്റെ ട്രാഫിക് നിയമ ലംഘനം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ശേഷം ചെന്നൈ ട്രാഫിക് പൊലീസ് നടനെതിരെ പിഴ ചുമത്തുക ആയിരുന്നു. 

Share this story