ബാഹുബലി 2ന്‍റെ റെക്കോർഡ് തകർക്കാനൊരുങ്ങി ‘വിക്രം’
vikram
ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം തമിഴ്‌നാട്ടിൽ 10 ദിവസം കൊണ്ട് 130 കോടിയിലധികം രൂപയാണ് വിക്രം വാരിയത്.

രാജ്യമെങ്ങും ‘വിക്രം’ തരംഗമാവുകയാണ് . കമൽഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രത്തിന് രാജ്യമെങ്ങും വലിയ പ്രേക്ഷക സ്വീകാര്യതയാണ് കിട്ടികൊണ്ടിരിക്കുന്നത്. റീലിസ് ചെയ്ത അന്ന് മുതൽ തിയറ്ററുകളിൽ റെക്കോർഡ് നേട്ടം കൊയ്യുകയാണ് വിക്രം. എസ്.എസ് രാജമൗലിയുടെ ബാഹുബലി തമിഴ്നാട്ടിൽ തീർത്ത കളക്ഷന്‍ റെക്കോർഡ് വരെ വിക്രം ഏതാനും ദിവസങ്ങൾക്കുള്ളിൽ മറികടക്കുമെന്നാണ് പുതിയ റിപ്പോർട്ട്.

ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം തമിഴ്‌നാട്ടിൽ 10 ദിവസം കൊണ്ട് 130 കോടിയിലധികം രൂപയാണ് വിക്രം വാരിയത്. അതേസമയം, അഞ്ച് വർഷമായി 155 കോടി കളക്ഷന്‍ റെക്കോർഡാണ് ബാഹുബലിയുടെ പേരിലുള്ളത്. വിക്രം റിലീസ് ചെയ്തതിന് ശേ‍ഷമുള്ള രണ്ടാമത്തെ ആഴ്ചയിലെ കണക്കുകൾ പുറത്തുവിട്ട് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ചിത്രം ജൈത്രയാത്ര തുടരുകയാണെന്ന് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.

Share this story