വിജയ്യുടെ പുതിയ ചിത്രം വാരിസ്

google news
varis


വിജയ് നായകനാകുന്ന പുതിയ ചിത്രം ‘വാരിസി’ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിന് തകർപ്പൻ വരവേൽപ്പ്. വിജയ് തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ദളപതിയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു പോസ്‌റ്റർ റിലീസ് ചെയ്‌തത്‌.

പോസ്‌റ്ററിനൊപ്പം ബോസ് തിരികെ വരുന്നു എന്ന ടാഗ്​ലൈനും ഉണ്ട്. വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ‘വാരിസ്’ വിജയ്‌യുടെ 66ആമത്തെ ചിത്രം കൂടിയാണ്. രശ്‌മിക മന്ദാനയാണ് നായിക.

ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു നിർമിക്കുന്ന ഈ ചിത്രത്തിൽ വിജയ്‌ക്കൊപ്പം പ്രകാശ് രാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രഭു, ജയ സുധ, സംഗീത, സംയുക്‌ത, ഷാം, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമനാണ്.
 

Tags