ചടുലൻ നൃത്ത രംഗങ്ങളുമായി വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡേയും : ലൈഗറിലെ പുതിയ വീഡിയോ ഗാനം കാണാം
പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന നടൻ വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ലൈഗർ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ട്രെയ്ലർ ജൂലൈ 22ന് റിലീസ് ചെയ്തു. ഇപ്പോൾ സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി.തുടർച്ചയായി വിശേഷങ്ങളുമായി വന്ന് പ്രമോഷനുകൾക്ക് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് ടീം. . ചിത്രത്തിൽ അനന്യ പാണ്ഡെ നായികയായി എത്തുന്നു. അനന്യയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ലൈഗർ. ബോക്സറുടെ വേഷത്തിലാണ് വിജയ് എത്തുന്നത്.
ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ നിർമിക്കുന്ന ചിത്രത്തിൽ വിജയ് ദേവരകൊണ്ട വ്യത്യസ്ത മേക്കോവറിൽ എത്തുന്നു. രമ്യ കൃഷ്ണൻ, വിഷ്ണു റെഡ്ഡി, മകരന്ദ് ദേശ് പാണ്ഡെ എന്നിവരാണ് മറ്റു താരങ്ങൾ. വിജയ് യുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ്. അഞ്ചു ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ലൈഗര്‍. ചിത്രം ഈ മാസം 25ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും.