'ഉരു' ജനുവരിയില്‍ ഒടിടി റിലീസ്

Uru

ദുബായ് : സാംസ് പ്രൊഡക്ഷൻസ് നിർമ്മിച്ച മാമുകോയയും , കെ യു മനോജ്, മഞ്ജുപത്രോസ് അഭിനയിച്ച ഉരു സിനിമ കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ സീ സ്പേസ് ഒ ടി ടി പ്ലാറ്റ് ഫോമിലൂടെ ജനുവരിയിൽ പുറത്തിറക്കാൻ  സജ്ജമായെന്ന്  ഉരു സിനിമയുടെ സംവിധായകൻ ഇ എം അഷ്റഫും നിർമ്മാതാവ് മൻസൂർ പള്ളൂരും ദുബായിയിൽ അറിയിച്ചു.

ജനുവരിയിൽ സീ സ്പേസ് ഒ ടി ടി ആരംഭം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു . തിരുവനന്തപുരം കലാഭവനിലും തലശ്ശേരി ലിബർട്ടിയിലും പ്രിവ്യൂ പ്രദർശിപ്പിച്ച സിനിമയെക്കുറിച്ച് എം എ ബേബി , എം മുകുന്ദൻ , പെരുമ്പടവം ശ്രീധരൻ സൂര്യ കൃഷ്ണമൂർത്തി , ജോൺ ബ്രിട്ടാസ് , പ്രഭാവർമ്മ , കെ പി രാമനുണ്ണി , പന്തളം സുധാകരൻ എന്നിവരുടെ സിനിമയെക്കുറിച്ചുള്ള ആസ്വാദന  കുറിപ്പുകൾ ഉൾകൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ഉരു - സിനിമയും നിരീക്ഷണങ്ങളും എന്ന പുസ്തകം നവംബർ 18 ന്  വെള്ളിയാഴ്ച്ച വൈകുന്നേരം സൗദി അറേബ്യയിൽ ദമ്മാമിലെ സൈഹാത് അൽ മുസ്തഫ റിസോർട്ട് ഹാളിൽ വെച്ച് നടക്കുന്ന സാഹിത്യ ക്യാമ്പിൽ  വെച്ച് എം മുകുന്ദൻ  പ്രകാശനം ചെയ്യുമെന്ന്  മൻസൂർ പള്ളൂർ അറിയിച്ചു
 

Share this story