ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രം “യമഹ “
Yamaha

ഉണ്ണി മുകുന്ദന്‍ ഇന്ന് തൻറെ ജന്മദിനം ആഘോഷിക്കുമാകയാണ്. ഈ ആവസരത്തിൽ വരാനിരിക്കുന്ന അദ്ദേഹത്തിൻറെ സിനിമയുടെ അപ്‌ഡേറ്റുകൾ പുറത്തുവിട്ടു. ഇന്ന് രാവിലെ മാളികപ്പുറം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തിയിരുന്നു.

ഇപ്പോൾ ഉണ്ണി പുതിയൊരു ചിത്രം കൂടി പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. യമഹ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ദീപു എസ് നായരും സന്ദീപ് സദാനന്ദനും ചേര്‍ന്നാണ്. ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ജെ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ജിന്‍സ് വര്‍ഗീസ് ആണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ് ആണ് . എഡിറ്റിംഗ് നിഷാദ് യൂസഫ്. രാഹുല്‍ രാജ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.
 

Share this story