ഗായിക അമൃത സുരേഷിന് യുഎഇ ഗോള്‍ഡന്‍ വിസ

amrutha

പ്രശസ്ത ഗായിക അമൃത സുരേഷിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാലില്‍ നിന്നും താരം യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. നേരത്തെ മലയാളം ഉള്‍പ്പെടെ നിരവധി ചലച്ചിത്ര സംഗീത മേഖലയില്‍ നിന്നും വലിയൊരു വിഭാഗം താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ഇസിഎച്ച് ഡിജിറ്റല്‍ മുഖേനയായിരുന്നു .
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.

Share this story